കെ സി ജോർജിന്റെ സ്മരണയ്ക്കായി, അദ്ദേഹം രചിച്ച നാടകം ഞായറാഴ്ച്ച കട്ടപ്പനയിൽ

Oct 4, 2024 - 14:23
Oct 4, 2024 - 14:58
 0
കെ സി ജോർജിന്റെ സ്മരണയ്ക്കായി, അദ്ദേഹം രചിച്ച നാടകം ഞായറാഴ്ച്ച കട്ടപ്പനയിൽ
This is the title of the web page

കെ സി ജോർജിന്റെ സ്മരണയ്ക്കായി, അദ്ദേഹം രചിച്ച നാടകം കട്ടപ്പനയിൽ അവതരിപ്പിക്കും. ഞായറാഴ്ച വൈകിട്ട് 6.30 ന് സിഎസ്ഐ ഗാർഡനിലാണ്ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷൻ എന്ന നാടകം അവതരിപ്പിക്കുന്നത്.കെ സി ജോർജ് അവസാനമായി രചിച്ച നാടകമാണിത്.രണ്ടു തവണ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കെ സി ജോർജ് കഴിഞ്ഞ മാസം 23 നാണ് മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് കലാ ലോകത്തോട് വിട പറഞ്ഞത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഈ മാസം 23നാണ് ഇത്തവണത്തെ സംഗീത നാടക അക്കാദമിയുടെ അവാർഡ് വിതരണം നടക്കുന്നത്.ഈ അവാർഡ് ഏറ്റുവാങ്ങാൻ കാത്തുനിൽക്കാതെയാണ് കെ സി യാത്രയായത്.നിരവധി സീരിയലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്.കട്ടപ്പനയുടെ സാംസ്കാരിക രംഗത്ത് കെസി ജോർജിന്റെ ഇടപെടലുകൾ ഏറെ സജീവമായിരുന്നു.കെ സി യോടുള്ള ആദരവായാണ് കട്ടപ്പനയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ നാടകം അവതരിപ്പിക്കുന്നത്.പ്രവേശനം സൗജന്യമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow