റോട്ടറി ക്ലബ്ബ്‌ ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ശാന്തിഗ്രാം ഗാന്ധിജി സ്കൂളിൽ പ്യുവർ ലിവിംഗ് ഹൈജീൻ സെമിനാർ സംഘടിപ്പിച്ചു

Oct 4, 2024 - 17:17
Oct 4, 2024 - 17:20
 0
റോട്ടറി ക്ലബ്ബ്‌ ഓഫ് കട്ടപ്പനയുടെ  നേതൃത്വത്തിൽ ശാന്തിഗ്രാം ഗാന്ധിജി സ്കൂളിൽ പ്യുവർ ലിവിംഗ് ഹൈജീൻ സെമിനാർ സംഘടിപ്പിച്ചു
This is the title of the web page

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ശാന്തി ഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പ്യുവർ ലിവിങ് ഹൈജീൻ സെമിനാർ സംഘടിപ്പിച്ചു. പേഴ്സണൽ ഹൈജീൻ മെനസ്ച്ചുറൽ ഹൈജീൻ എന്നീ വിഷയങ്ങളെ ആസ്പദമാക്കി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അവയർനസ് സെമിനാറുകൾ ആണ് പ്യുവർ ലിവിങ് പ്രോഗ്രാംസ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഉഷ അധ്യക്ഷയായ പരിപാടി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പ്രസിഡണ്ട് റൊട്ടേറിയൻ ജിതിൻ കൊല്ലംകുടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ്  സജിദാസ് മോഹൻ  അഭിസംബോധന ചെയ്തു സംസാരിച്ചു. റോട്ടറി വിമൻസ് ക്ലബ് പ്രസിഡണ്ടും പബ്ലിക് സ്പീക്കറുമായ  അനറ്റ് കൊല്ലംകുടി ക്ലാസുകൾ നയിച്ചു. 

വ്യക്തി ശുചിത്വവും ആർത്തവം ശുചിത്വവും സംബന്ധിച്ച് വിലയേറിയ അറിവുകൾ ലഭിച്ച ക്ലാസ് ഭാവി തലമുറയ്ക്ക് മുന്നോട്ടുള്ള ജീവിതത്തിൽ വളരെ ഉപകാരപ്രദമായി മാറുന്നതാണ് എന്ന് സ്കൂൾ പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു. സ്കൂളുകൾ, കോളേജുകൾ, അംഗനവാടികൾ, തുടങ്ങി വിവിധ മേഖലകളിലും തലങ്ങളിലും പ്യുവർ ലിവിങ് പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് ക്ലബ്ബ്‌ പ്രസിഡന്റ്  ജിതിൻ കൊല്ലംകുടി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow