സംസ്ഥാന സർക്കാർ പട്ടിക വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന മുതുവാൻ നഗർ വികസന പദ്ധതിയുടെ ഭാഗമായി സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണവും പ്രാഥമിക യോഗവും സംഘടിപ്പിച്ചു

2022-23 വർഷത്തെ അംബേദ്ക്കർ നഗർ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങളാണ് രാജകുമാരി ഗ്രാമപഞ്ചായത്തിലെ മഞ്ഞകുഴി മുതുവാൻകുടിയിൽ ഒരുക്കുന്നത് .നടപ്പാത നിർമ്മാണം,റോഡ് പൂർത്തികരണം,അംഗൻവാടി ചുറ്റുമതിൽ നിർമ്മാണം,സത്രം പുനരുദ്ധാരണം,വലയിമപുര റോഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി പദ്ധതികൾ ചർച്ച ചെയ്‌തു നടപ്പിലാക്കുന്നതിനായി ഉടുമ്പൻചോല എം എൽ എ എം എം മണിയുടെ നേതൃത്വത്തിൽ പ്രാഥമിക യോഗം ചേർന്നു.പൊതുജങ്ങളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ പദ്ധതികൾ വിജകരമായി പൂർത്തികരിക്കാൻ സാധിക്കുകയുള്ളൂ എന്ന് യോഗം ഉത്‌ഘാടനം ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു,വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ,ബ്ലോക്ക് മെമ്പർ കെ ജെ സിജു,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജെയ്‌സൺ വർഗ്ഗിസ്,ആശാ സന്തോഷ്, എം ഈശ്വരൻ,ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഒ ജി റോയി,പ്രോജക്റ്റ് ഓഫിസർ ജി അനിൽകുമാർ,ഊരുമൂപ്പൻ ചെല്ലപ്പാണ്ടി,പ്രമോട്ടർ ആർ പ്രദിപ് തുടങ്ങിയവർ പങ്കെടുത്തു.