ആനവിലാസം - കട്ടപ്പന റോഡിൽ കുട്ടിമാളു ബസിന് മുകളിൽ മരം വീണു
കട്ടപ്പന ആനവിലാസം റൂട്ടിൽ സ്വകാര്യ ബസിനു മുകളിൽ മരം വീണു. കട്ടപ്പന കടമക്കുഴിക്കും ശാസ്താനടയ്ക്കും ഇടയിൽ വച്ചാണ് കുട്ടിമാളു ബസ്സിനു മുകളിൽ മരം വീണത്. ആർക്കും പരിക്കില്ല. വാഹനത്തിന് നിസ്സാര കേടുപാടുകൾ സംഭവിച്ചു.

