കട്ടപ്പനയിലെ വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴിക്ക് നിവേദനം നൽകി
കട്ടപ്പനയിലെ വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴിക്ക് നിവേദനം നൽകി.
ലക്ഷക്കണക്കിന് രൂപാ സെക്യൂരിറ്റിയായും ആയിരങ്ങൾ വാടകയായും നൽകുന്നതിന് പുറമെ സർക്കാരിന്റ് 17 ഇനം നികുതികളും ലൈസൻസും ഉൾപ്പെടെ എടുത്ത് വ്യാപാരം ചെയ്യുന്ന ചെറുകിട കച്ചവടക്കാർ വഴിയോര കച്ചവടക്കാരേ കൊണ്ട് പൊറുതിമുട്ടുകയാണ്.
വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന ഉദ്യേഗസ്ഥർ വഴിയോര കച്ചവടക്കാരേ നിയന്ത്രിക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.കോർപ്പറേറ്റ് കുത്തകകൾ ലോറികളിൽ സാധനങ്ങൾ ഇറക്കി നൽകി വഴിയോര കച്ചവടത്തെ പ്രോൽസാഹിപ്പിക്കുമ്പോൾ ഉദ്യോഗസ്ഥരും അതിന് ഒത്താശ ചെയ്ത് നൽകുകയാണന്ന് മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സണ്ണി പയ്യംപള്ളിൽ പറഞ്ഞു.വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്ക് നിവേദനവും നൽകി.നവംബർ 5 ന് തൊടുപുഴ മുനിസിപ്പാലിറ്റിക്ക് മുന്നിലും സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.

