കെപിസിസി യുടെ കലാ -സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികൾക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കും.

Nov 3, 2026 - 17:29
 0
കെപിസിസി യുടെ കലാ -സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികൾക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കും.
This is the title of the web page

കെപിസിസി യുടെ കലാ -സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികൾക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവാഹർലാൽ നെഹ്റുവിൻ്റെ ജന്മദിമായ നവംബർ പതിനാലാം തീയതി ശിശുദിനത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 14 ന് രാവിലെ പതിനാലാം തീയതി കട്ടപ്പന സി എസ് ഐ ഗാർഡനിൽ വച്ചാണ് മത്സരം. പത്ത് മണിക്ക് ചാച്ചാജിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ഛനയും അനുസ്‌മരണ സമ്മേളനവും നടക്കും. അതിന് ശേഷമാണ് മത്സരം.ഇടുക്കി നിയോജക മണ്ഡലത്തിലെ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്കൂ‌ളുകളിലെ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് അയ്യായിരത്തിയൊന്ന് രൂപയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് മൂവായിരത്തിയൊന്ന് രൂപയും മൂന്നാം സ്‌ഥാനം നേടുന്ന ടീമിന് രണ്ടായിരത്തിയൊന്ന് രൂപയും സമ്മാനമായി നൽകും. അഞ്ച് മിനിട്ട് സമയമാണ് ഗാനം ആലപിക്കുന്നതിന് ഓരോ ടീമിനും നൽകുക. പരമാവധി ഏഴ് പേരാണ് ഒരു ടീമിൽ ഉണ്ടാവുക. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ, തങ്ങളുടെ സ്‌കൂൾ ഹെഡ്‌മാസ്റ്ററോ പ്രിൻസിപ്പലോ നൽകുന്ന സാക്ഷ്യപാത്രം മത്സരം ആരംഭിക്കുന്നതിന് മുൻപായി ഹാജരാക്കേണ്ടതാണ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പങ്കെടുക്കാൻ താല്‌പര്യം ഉള്ള ടീമുകൾ നവംബർ പന്ത്രണ്ടാം തീയതിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റർ ചെയ്യുവാനും, കൂടുതൽ വിവരങ്ങൾക്കുമായി 9747898923, 9447391334, 9400175894, 9387710029 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

Slide 1
Slide 2
Slide 1
Slide 2

വാർത്താ സമ്മേളനത്തിൽ സംസ്‌കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ ഷാജി വെള്ളംമാക്കൽ, കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, സംസ്‌കാര സാഹിതി നിയോജക മണ്ഡലം സെക്രട്ടറി ജാക്‌സൺ സ്‌കറിയ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow