ഇടുക്കിയില്‍ വീടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; സംഭവം അടിമാലിയില്‍; വ്യാപക നാശനഷ്ടം
ഇടുക്കി അടിമാലി 200 ഏക്കറില്‍ വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. 200 ഏക്കര്‍ രാജ്ഭവനില്‍ രാജയുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഫ്രിഡ്ജിനുളളില്‍ നിന്ന് പുക ഉയരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് തീ ആളിപ്പടര്‍ന്നു. തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതായതോടെ അടിമാലി ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തെ തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് കുടുംബത്തിന് ഉണ്ടായിട്ടുള്ളത്. അപകടത്തില്‍ വീടിന്റെ വയറിങ് പൂര്‍ണ്ണമായും കത്തിനശിച്ചു. ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. രണ്ട് വര്‍ഷം മുന്‍പ് 40 ലക്ഷം രൂപ വായ്പയെടുത്താണ് രാജ ഈ വീട് നിര്‍മ്മിച്ചത്.

