വൃത്തിയും വെടിപ്പുമുള്ള മാതൃകാ നഗരമായി കട്ടപ്പനയെ പരിപാലിക്കാന്‍ സ്വന്തം തൊഴില്‍കൊണ്ട് സേവനം ചെയ്യുന്ന കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ഗാന്ധിജയന്തി ദിനത്തില്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ആദരിക്കും
വൃത്തിയും വെടിപ്പുമുള്ള മാതൃകാ നഗരമായി കട്ടപ്പനയെ പരിപാലിക്കാന്‍ സ്വന്തം തൊഴില്‍കൊണ്ട് സേവനം ചെയ്യുന്ന കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ഗാന്ധിജയന്തി ദിനത്തില്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ആദരിക്കുന്നു.ഒക്ടോബര്‍ 2 ബുധനാഴ്ച രാവിലെ 10 മണിക്ക് കട്ടപ്പന പ്രസ്ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നത്.
ജിന്‍സ് സിറിയക് കട്ടപ്പന നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജിന്‍സ് സിറിയക് ഉദ്ഘാടനം ചെയ്യും . കട്ടപ്പന നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെടര്‍ അനുപ്രിയ K S മുഖ്യാതിഥി ആയിരിക്കും.ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷത വഹിക്കും.ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍ , മോന്‍സി C , മധുസൂധനന്‍നായര്‍ T K , ബിജു P V , രാജേഷ് കീഴേവീട്ടില്‍ , ചന്ദ്രശേഖരന്‍ , രഞ്ജിത്ത് P T , ഷിബു കൂടല്ലി , ജോയല്‍ P ജോസ് , ബിജു ചാക്കോ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.