ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സർവ്വിസിൽ നിന്നും സസ്പെൻഡ് ചെയ്തു
ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സർവ്വിസിൽ നിന്നും സസ്പെൻഡ് ചെയ്തു. ചിന്നക്കനാലിൽ റവന്യു വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതിനെ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് സെക്രട്ടറി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്.
പ്രവർത്തനം നിർത്തിവച്ച 7 ൽ 5 കെട്ടിടങ്ങൾക്കും പഞ്ചായത്ത് സെക്രട്ടറി വീണ്ടും അനുമതി നൽകിയിരുന്നു .സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താനോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ഇതിനു മുന്നോടിയായിട്ടാണ് പ്രിൻസിപ്പൽ സെക്രട്ടറി സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.