കട്ടപ്പന മർച്ചന്റ് അസോസിയേഷൻറെ നേതൃത്വത്തിൽഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു.കട്ടപ്പന ഹിൽ ടൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ കട്ടപ്പന മർച്ചന്റ് അസോസിയേഷനിലെ അംഗങ്ങളും കട്ടപ്പനയിലെ വിവിധ സംഘടനകളിലെ അംഗങ്ങളും വിവിധ സാമുദായിക പ്രമുഖരും പങ്കെടുത്തു.
കട്ടപ്പന മർച്ചന്റ് അസോസിയേഷൻറെ നേതൃത്വത്തിൽഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു.കട്ടപ്പന ഹിൽ ടൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ കട്ടപ്പന മർച്ചന്റ് അസോസിയേഷനിലെ അംഗങ്ങളും കട്ടപ്പനയിലെ വിവിധ സംഘടനകളിലെ അംഗങ്ങളും വിവിധ സാമുദായിക പ്രമുഖരും പങ്കെടുത്തു.കട്ടപ്പന സിഎസ്ഐ ദേവാലയ വികാരി ഫാദർ ബിനോയ് P ജേക്കബ് സംഗമം ഉദ്ഘാടനം ചെയ്തു. വ്രതാനുഷ്ഠാനം മനുഷ്യനിൽ ക്ഷമയും സഹാനുഭൂതിയും വളർത്തുന്നുവെന്നും ഇത്തരം ഒത്തുചേരലുകൾ മതസൗഹാർദ്ദം ദൃഢമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് സാജൻ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കട്ടപ്പന ടൗൺ ജുമാ മസ്ജിദ് ചീഫ് ഹാഫീസ് യൂസഫ് മൗലവി അൽ കൗസരി മുഖ്യ സന്ദേശം നൽകി. സുരേഷ് ശ്രീധരൻ തന്ത്രികൾ അനുഗ്രഹപ്രഭാഷണം നടത്തി. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജൻ, കട്ടപ്പന വില്ലേജ് ഓഫീസർ ജയൻ,മർച്ചന്റെ അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട, മർച്ചന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് ട്രഷറർ കെ പി ബഷീർ, വർക്കിംഗ് പ്രസിഡണ്ട് സിജോ മോൻജോസ് എന്നിവർ സംസാരിച്ചു.റംസാൻ മാസത്തിലെ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട വളരെ സുപ്രധാനമായ ഒരു ഒത്തുചേരലാണ് ഇഫ്താർ സംഗമം.ഇന്നത്തെക്കാലത്ത് ഇഫ്താർ സംഗമങ്ങൾ വലിയ തോതിൽ മതസൗഹാർദ്ദത്തിന്റെ പ്രതീകമാണ്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ക്ഷണിച്ചുകൊണ്ട് ഇത്തരം വിരുന്നുകൾ സംഘടിപ്പിക്കാറുണ്ട്.ഇത് പരസ്പര ബഹുമാനവും സാഹോദര്യവും വളർത്തുന്നു.100 ഓളം പേർ പങ്കെടുത്ത വിരുന്നിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിയിരുന്നു.പ്രാർത്ഥനയോടെയും സ്നേഹസംഭാഷണങ്ങളോടെയും നടന്ന വിരുന്ന് സൗഹൃദത്തിന്റെ പുതുമയാർന്ന അനുഭവമായി മാറി.

