മാധ്യമ ശ്രദ്ധ ലഭിക്കണമെങ്കിൽ കേരള കോൺഗ്രസ് (എം)നെ പുലഭ്യം പറയേണ്ട ഗതികേടിൽ ജോസഫ് ഗ്രൂപ്പ്; യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി
മാധ്യമങ്ങളിൽ വാർത്ത വരുത്തുന്നതിന് എന്തെങ്കിലും വിളിച്ച് കൂവേണ്ട ഗതികേടിൽ പെട്ട് ഉഴുലുന്ന ഗതികേടിലാണ് ജോസഫ് ഗ്രൂപ്പെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻറ്റ് ജോമോൻ പൊടിപാറ. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന പേടിയിൽ തൊടുപുഴയിൽ നിന്ന് ഇടുക്കിയിൽ വരുന്ന ചിലർ MLA സിൻഡ്രം ബാദിച്ച അൾസിമേഴ്സ് രോഗബാദിതരാണ്. മറവി ഉള്ളതിനാൽ പലതും മനസിലാക്കാൻ കഴിയുന്നില്ല, ഫ്രാൻസീസ് ജോർജ് കളം മാറ്റിയപ്പോൾ പുതിയ കളികളുമായി ഇറങ്ങിയിരിക്കുകയാണ്.
ഭൂവിഷയങ്ങൾക്ക് വേണ്ടി അനിഛിതകാല സമരങ്ങൾ തുടങ്ങിയവർ ഏതാനും നാളുകൾക്കകം ഇട്ടിട്ട് പോയ നാടക നടൻമാർ തമ്മിൽ സീറ്റ് തർക്കത്തിലേക്ക് പോയത് മറക്കാൻ കേരളാ കോൺഗ്രസ് (എം) നെയും മന്ത്രിയെയും ആക്ഷേപിക്കാൻ ഇറങ്ങിയത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. സമാനതകളില്ലാത്ത വികസന തേരോട്ടമാണ് ജില്ലയിൽ ഉണ്ടാകുന്നത് ഭൂവിഷയമടക്കം, നിർമാണ നിരോധനം അടക്കം എല്ലാ വിഷയങ്ങൾക്കും ശാശ്വക്തമായ പരിഹാരമുണ്ടായ കാലം ബഫർ സോൺ വനത്തിലുള്ളിലാക്കി എടുത്ത തീരുമാനം.
ഹൈറേഞ്ചിലെ പ്രധാന വഴികൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള Bm & Bc റോഡുകൾ ആയപ്പോൾ തൊടുപുഴയിൽ തകർന്ന് തരിപ്പണമായ റോഡുകളുടെ അവസ്ഥ മനസിലാക്കി പ്രായാധിക്യം ബാധിച്ച നേതാവിന്റെ പ്രവർത്തനങ്ങൾ എന്ത് എന്ന് വിലയിരുത്തണം.ഇടുക്കിയിൽ മത്സരിക്കാൻ ഹൈറേഞ്ചിലെ നേതാവിനെ പുറകിലാക്കാൻ നടത്തുന്ന തൊടുപുഴ ലോബിയുടെ കുത്സിത ശ്രമങ്ങളുടെ ഭാഗമായി ആരാന്റെ നെഞ്ചിൽ കയറാൻ ശ്രമിക്കണ്ടന്ന് യൂത്ത് ഫ്രണ്ട് (എം) പറഞ്ഞു.