ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ റോഡിലിട്ട് വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുല്‍
ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. കരുനാഗപ്പള്ളിയിലാണ് സംഭവം. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്.ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹരിയാന രജിസ്ട്രേഷൻ കാർഡില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. 2025 മാര്‍ച്ചിലാണ് ജിം സന്തോഷ് കൊല്ലപ്പെട്ടത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ അലുവ അതുലിനെ പിന്നീട് പൊല് പിടികൂടുകയായിരുന്നു.

