ഇരട്ടയാർ ശാന്തിഗ്രാമിൽ പിക്കപ്പ് ഇടിച്ച് 4 വയസുകാരൻ മരിച്ചു

Sep 29, 2024 - 17:12
Sep 29, 2024 - 17:21
 0
ഇരട്ടയാർ ശാന്തിഗ്രാമിൽ പിക്കപ്പ് ഇടിച്ച് 4 വയസുകാരൻ മരിച്ചു
This is the title of the web page

ഇരട്ടയാർ ശാന്തിഗ്രാം 4 സെൻ്റ് കോളനിയിൽ ഒഴത്തിൽ അനൂപ് മാലതി ദമ്പതികളുടെ ഇളയ മകൻ ശ്രാവൺ ആണ് മരിച്ചത്. അബദ്ധത്തിൽ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ആനിക്കാട്ട് സന്തോഷ് ആണ് വാഹനം ഓടിച്ചിരുന്നത്. കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവർ പള്ളിപ്പറമ്പിൽ അമ്മിണിയുടെ വീട്ടിൽ കുടുംബശ്രീ കൂടുന്നതിനിടെ വാഹനവുമായെത്തിയ സന്തോഷ്, കുട്ടിയുടെ അമ്മയ്ക്ക് പണം നൽകുന്നതിനായി റോഡിൽ വാഹനം നിർത്തി. സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് ഒപ്പം വാഹനത്തിനടുത്ത് കുട്ടിയെത്തി.  കുട്ടിയെ ഡ്രൈവറും മറ്റുള്ളവരും കണ്ടിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടി നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കട്ടപ്പന പോലീസ് മേൽ നടപടി സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow