അടിമാലി കൂമ്പന്‍പാറയിൽ ഇടിമിന്നലില്‍ വീട് തകര്‍ന്നു.നെല്ലിമറ്റത്തില്‍ ശോശാമ്മയുടെ വീടാണ് തകർന്നത്, ആളപായമില്ല
അടിമാലി കൂമ്പന്‍പാറ ഓടക്കാസിറ്റിയില്‍ ഇടിമിന്നലില്‍ വീട് തകര്‍ന്നു.നെല്ലിമറ്റത്തില്‍ ശോശാമ്മയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം.സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നുവെങ്കിലും പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. വീട് പൂർണമായി തകർന്നതിന് പുറമേ ഗൃഹോപകരണങ്ങളും നശിച്ചു. വീടിന്റെ വാതിലും ഭിത്തിയും മേൽക്കൂരയും സ്ലാബുകൾ അടക്കം തകർന്ന നിലയിലാണ്.



