മുരിക്കാട്ടുകൂടി അങ്കണവാടിയുടെ നേതൃത്വത്തിൽ ലോക വയോജന ദിനം ആചരിച്ചു

വാർദ്ധക്യവുമായി ബന്ധപ്പെട്ട വെല്ലുവിളികളും അവസരങ്ങളും സംബന്ധിച്ച് പൊതു അവബോധം ഊന്നിപ്പറയുകയും,കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾ, കുടുംബങ്ങൾ, പങ്കാളികൾ എന്നിവരെ അണിനിരത്തുകയും, പ്രായമായവർക്ക് വേണ്ട സഹായങ്ങളും, സംരക്ഷണവും ഉറപ്പുവരുത്തുക, തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുമാണ് ആഗോള ആരോഗ്യ സംരക്ഷണ പരിപാടിയായാ അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നത്.
മുരിക്കാട്ടുകൂടി അങ്കണവാടിയുടെ നേതൃത്വത്തിലാണ് മേഖലയിലെ വയോജനങ്ങളെ അണിനിരത്തി വയോജന ദിനാഘോഷം സംഘടിപ്പിച്ചത്. പരിപാടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജാവി നോദ് ഉദ്ഘാടനം ചെയ്തു എക്സൈസ് റെയ്ഞ്ച് ഓഫീസ് വിമുക്തി നോഡൽ ഓഫീസർ എം സി സാബു മോൻ വയോജന സന്ദേശം നൽകി .
നിരവധി വയോജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയോടനുബന്ധിച്ച് പായസ വിതരണവും സംഘടിപ്പിച്ചിരുന്നു,ഗ്രാമപഞ്ചായത്ത് അംഗം ലിനു സിബി, സിവിൽ പോലീസ് ഓഫീസർമാരായ അൽബാഷ് പി രാജു, എസ് സുമേഷ്,ഡെന്നി അംഗനവാടി അധ്യാപിക ജെസ്സി ടോം, കെ കെ രാധാമണി, സുമി മനോഹരൻ, ഷിജോ എബ്രഹാം, എന്നിവർ സംസാരിച്ചു.