ഉപ്പുതറയിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് ; സെപ്റ്റംബർ 24ന് രാവിലെ 10 മണി മുതൽ നടക്കും
ഉപ്പുതറ ഗ്രാമ പഞ്ചായത്തിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും ഉപ്പുതറ ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖൃത്തിൽ 24. -09 -24 ചൊവ്വാഴ്ച 10 മണി മുതൽ 1 മണി വരെ ഉപ്പുതറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആയുർവേദ വയോജന മെഡിക്കൽ ക്യാംമ്പ് സംഘടിപ്പിക്കുന്നു.60 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനോയി ബി ക്യാമ്പിന് നേതൃത്വം നൽകും.

