രാജകുമാരി മോർ ബസേലിയോസ് ചാപ്പലിൽ മോർ ബസേലിയോസ് ബാവയുടെയും മോർ സ്തേഫാനോസ് സഹദായുടെയും ഓർമ്മ പെരുന്നാളിന് തുടക്കമായി

രാജകുമാരി ഗലീലാകുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ രാജകുമാരി സൗത്തിൽ സ്ഥാപിതമായിരിക്കുന്ന ഹൈറേഞ്ചിലെ കോതമംഗലം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തീർത്ഥടന കേന്ദ്രമായ മോർ ബസേലിയോസ് ചാപ്പലിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെയും മോർ സ്തേഫാനോസ് സഹദായുടെയും ഓർമ്മ പെരുന്നാളിന് തുടക്കമായി.
ഇരുപത്തി ഒന്നാം തിയ്യതി തുടക്കം കുറിച്ച ഓർമ്മ പെരുന്നാളിന്റെ ഭാഗമായി ഇരുപത്തി മൂന്നാം തിയ്യതി രാജകുമാരി മേഖലയിലെ വിവിധ ദേവാലയങ്ങളിൽ നിന്നും ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ചാപ്പലിലേക്ക് കാൽനട തീർത്ഥയാത്രയും തിരുശേഷിപ്പ് വണക്കവും നടത്തപ്പെടുമെന്ന് പള്ളി വികാരി ഫാ എൽദോസ് പി പുളിക്കകുന്നേൽ പറഞ്ഞു.
ഹൈറേഞ്ച് മേഖല മെത്രാപ്പൊലീത്ത ഏലിയാസ് മോർ അത്താനാസിയോസ്, പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോർ അഫ്രേമിൻ്റെയും മുഖ്യ കാർമ്മികത്വത്തിലാണ് പെരുന്നാൾ തിരുകർമ്മങ്ങൾ നടക്കുന്നത്. ഇരുപത്തി നാലാം തീയതി ഓർമ്മപെരുന്നാളിന് സമാപനം കുറിക്കും.