ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സി പി ഐ എം ഖജനപ്പാറ ലോക്കൽ കമ്മറ്റിയുടെ കീഴിൽ വരുന്ന 7 ബ്രാഞ്ചുകളുടെ സമ്മേളനം നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉത്ഘാടനം ചെയ്‌തു

2025 ഏപ്രിൽ മാസത്തിൽ മധുരയിൽ നടക്കുന്ന സി പി ഐ എം പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടുള്ള സമ്മേളനങ്ങൾ നടന്നു വരികയാണ്. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തികരിച്ച് , ലോക്കൽ, ഏരിയ, ജില്ലാ കമ്മറ്റി സമ്മേളങ്ങളും പൂർത്തീകരിച്ച ശേഷമാണ് 2025 ഫെബ്രുവരിയിൽ കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുക. ഇതിനു മുന്നോടിയായിട്ടാണ് ബ്രാഞ്ച് തല സമ്മേളനങ്ങൾ സംഘടിപ്പിച്ചു വരുന്നത്.
സി പി ഐ എം ഖജനപ്പാറ ലോക്കൽ കമ്മറ്റിയുടെ കിഴിൽവരുന്ന 7 ബ്രാഞ്ചുകളുടെ സമ്മേളനമാണ് ഖജനപ്പാറ വ്യാപാര ഭവനിൽ നടന്നത് .സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉത്ഘാടനം ചെയ്‌തു. ലോക്കൽകമ്മറ്റി അംഗം ജെ പരിമളത്തിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന അംഗം പതാക ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പ്പാർച്ച നടത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത് .
ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് മുരുകൻ,കെ കെ ഷൈല,എം എൻ ഹരികുട്ടൻ ,പി രവി,എം പി പുഷ്പ്പരാജൻ, പി രാജാറാം , കെ കെ തങ്കച്ചൻ, കെ ജി ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു പുതിയ ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പും നടന്നു. ഒക്ടോബർ പതിനഞ്ചാം തിയതിയോട് കൂടി ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തികരിച്ച് ഒക്ടോബർ 23,24 തിയതികളിൽ ഖജനപ്പാറ ലോക്കൽ സമ്മേളനവും, ഡിസംബർ 2,3 തിയതികളിൽ രാജാക്കാട് ഏരിയ സമ്മേളനവും നടക്കും.