ഇരട്ടയാർ അപകടം ; കാണാതായ അസൗരേഷിനായി അഞ്ചുരുളിയിൽ തിരച്ചിൽ നടത്തുന്നു
ഇരട്ടയാർ അപകടം ; കാണാതായ അസൗരേഷിനായി അഞ്ചുരുളിയിൽ തിരച്ചിൽ നടത്തുന്നു. തൊടുപുഴയിൽ നിന്നുള്ള സ്‌ക്വാഡ് ആണ് തിരച്ചിൽ നടത്തുന്നത്. അതോടൊപ്പം കോതമംഗലത്തുനിന്നുള്ള സ്‌കൂബ സംഘവും ഇവിടേയ്ക്ക് അല്പസമയത്തിനുള്ളിൽ എത്തും. ഇരട്ടയാർ ടണൽ മുഖത്ത് തിരച്ചിൽ നടത്തുന്ന സംഘവും അഞ്ചുരുളിയിലേക്ക് എത്തി ചേരും. ഇവിടെ നിന്ന് ഡ്രോൺ ഉപയോഗിച്ച് അഞ്ചുരുളി ടണലിനുള്ളിലേക്കും പരിശോധന നടത്തും.



