രാജാക്കാട് റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷവും കുടുംബ സംഗമവും നടന്നു

പ്രവർത്തനം ആരംഭിച്ചു ചുരുങ്ങിയ നാളുകൾക്ക് ഉള്ളിൽ രാജാക്കാടിന്റെ സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന റോട്ടറി ക്ലബ്ബ് ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് മനോജ് ഫിലിപ്പിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും കുടുംബ സംഗമവും റോട്ടറി ക്ലബ്ബ് ജി. ജി. ആർ ഷാജി സി ആർ ഉത്‌ഘാടനം ചെയ്‌തു.
ന്യൂസ്‌ലാൻഡിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഫെൻസിംഗ് മൽസരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി, വെങ്കല മെഡലുകൾ നേടി രാജ്യത്തിന് അഭിമാനമായി മാറിയ രാജാക്കാട് എൻ ആർ സിറ്റി വടക്കേൽ നിവേദ്യ എൽ നായരെ ചടങ്ങിൽ അനുമോദിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും ഓണ സദ്യയും സംഘടിപ്പിച്ചു .വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്‌തു.ക്ലബ്ബ് സെക്രട്ടറി കെ ജി രാജേഷ്,വി എസ് ബിജു,പ്രിൻസ് തോമസ്,സീമാ സിനോജ്,ട്രഷറർ റ്റി ഇ നസീർ തുടങ്ങിയവർ ഓണാശംസകൾ നേർന്ന് സംസാരിച്ചു.