കാമാക്ഷി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അങ്കണവാടി- ബാല കലോത്സവം സംഘടിപ്പിച്ചു

അങ്കണവാടികളുടെ നേതൃത്വത്തിൽ മഞ്ചാടി - വർണ്ണ തുമ്പി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടികൾ ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗ്ഗീസ് ഉത്ഘാടനം ചെയ്തു.തങ്കമണി സെൻ്റ് തോമസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടികളിൽ കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനുമോൾ ജോസ് അധ്യക്ഷത വഹിച്ചു. കാമാക്ഷി ഗ്രാമ പഞ്ചായത്ത് പരിധിയിലെ 30 അങ്കണവാടി സെൻററുകളിൽ നിന്നുള്ള കുഞ്ഞു കുട്ടികളും കൗമാരക്കാരായ പെൺകുട്ടികളും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.അങ്കണവാടി വർക്കർമാരും, ഹെൽപ്പർമാരും ഉൾപ്പെട്ട പ്രത്യേക കലാപരിപാടികളും നടന്നു.
ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീർണാകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി മുക്കാട്ട് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി ചൊളളാമഠം, മുൻപഞ്ചായത്ത് പ്രസിഡൻ്റ് ഷേർളി ജോസഫ് മറ്റു പഞ്ചായത്ത് അംഗങ്ങൾ, ഐസിഡിഎസ് സൂപ്പർവൈസർ മറിയാമ്മ ഡി, ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു സംസാരിച്ചു.വൈകിട്ട് അഞ്ചിന് ചേർന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ വിജയികൾക്ക് ട്രോഫികളും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തു.