നാല് പതിറ്റാണ്ടുകൾക്ക് ശേഷം കൈകൾ കോർത്ത് പിടിച്ച്‌ വീണ്ടും വിദ്യാലയത്തിലേക്ക്

Sep 19, 2024 - 15:59
 0
നാല് പതിറ്റാണ്ടുകൾക്ക് ശേഷം കൈകൾ കോർത്ത്  പിടിച്ച്‌ വീണ്ടും വിദ്യാലയത്തിലേക്ക്
This is the title of the web page

നാല് പതിറ്റാണ്ടുകൾക്ക് ശേഷം പഠിച്ച സ്‌കൂളില്‍ സ്നേഹ സംഗമം സംഘടിപ്പിച്ച്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ... രാജകുമാരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 1983 എസ് എസ് എൽ സി ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടയ്മ്മയാണ് സ്നേഹ സംഗമം സംഘടിപ്പിച്ചത് .ഒന്നാം തരം മുതൽ പത്താം തരം വരെ ഒന്നിച്ചു പഠിച്ച വിദ്യാർത്ഥികളെ കണ്ടെത്തിയാണ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്.

 മണ്മറഞ്ഞു പോയ അദ്ധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു കൊണ്ടാണ് പൂർവ്വവിദ്യാർത്ഥി സ്‌നേഹ സംഗമത്തിന് തുടക്കം കുറിച്ചത്.നാല്പത് വർഷങ്ങൾക്ക് ശേഷം ആത്മമിത്രങ്ങളെ കണ്ടുമുട്ടിയതിൻ്റെ സന്തോഷത്തിൽ ജീവിത അനുഭവങ്ങൾ പങ്ക് വെച്ചും പാട്ടുകൾ പാടിയും സ്നേഹ വിരുന്നിൽ പങ്കെടുത്തും ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് കൂട്ടുകാർ പിരിഞ്ഞത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow