എസ് എൻ ഡി പി യോഗം ശാന്തൻപാറ 1805 നമ്പർ ശാഖായോഗത്തിൻ്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് സുവർണ്ണ ജൂബിലി സ്മാരക മന്ദിര ഉത്‌ഘാടനവും സമർപ്പണ ഘോഷയാത്രയും നടന്നു

Sep 19, 2024 - 16:09
 0
എസ് എൻ ഡി പി യോഗം ശാന്തൻപാറ 1805 നമ്പർ ശാഖായോഗത്തിൻ്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് സുവർണ്ണ   ജൂബിലി സ്മാരക മന്ദിര ഉത്‌ഘാടനവും സമർപ്പണ ഘോഷയാത്രയും  നടന്നു
This is the title of the web page

എസ് എൻ ഡി പി യോഗം 1805 നമ്പർ ശാന്തൻപാറ ശാഖാ യോഗം പ്രവർത്തനം ആരംഭിച്ചിട്ട് അഞ്ച് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് സുവർണ്ണ ജൂബിലി സ്മാരക മന്ദിരം പണികഴിപ്പിച്ചത് .നൂറാമത് കുടുംബ സംഗമത്തിൽ എടുത്ത തീരുമാനമാണ് രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ഫലപ്രപ്തിയിൽ എത്തിയിരിക്കുന്നത്. സുവർണ്ണ ജൂബിലി സ്‌മാരക മന്ദിര സമർപ്പണത്തോട് അനുബന്ധിച്ചു ഘോഷയാത്ര സംഘടിപ്പിച്ചു.

 ശാന്തൻപാറ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ശാന്തൻപാറ ടൗൺ ചുറ്റി സ്‌മാരക മന്ദിരത്തിന് മുൻപിൽ സമാപിച്ചു.ശാഖായോഗം പ്രസിഡന്റ് കെ റ്റി സജീവന്റെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനത്തിൽ രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം ബി ശ്രീകുമാർ സുവർണ്ണ ജൂബിലി സ്‌മാരക മന്ദിരം നാടിനായി സമർപ്പിച്ചു.എസ് എൻ ഡി പി മുൻപോട്ട് വെക്കുന്ന കർമ്മ പദ്ധതികൾ നടപ്പിലാക്കുവാൻ ശ്രീനാരായണീയർ കാഴ്ചവെക്കുന്ന പ്രവർത്തനം മാതൃകപരമാണ് എന്ന് ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നവീകരിച്ച ശാഖായോഗം ഓഫിസിന്റെ ഉത്‌ഘാടനം യൂണിയൻ സെക്രട്ടറി കെ എസ് ലതീഷ് കുമാർ നിർവഹിച്ചു.യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ ഡി രമേശ്,യൂണിയൻ വൈസ് പ്രസിഡന്റ് ജി അജയൻ,ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്,ശാഖാ സെക്രട്ടറി വി എൻ ഉല്ലാസ്,യൂണിയൻ കൗൺസിലർമാർ,വനിതാ,യൂത്ത് മൂവ്‌മെൻറ്റ്,ബാലജന സംഘം പ്രതിനിധികൾ,സമീപത്തെ വിവിധ ശാഖകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow