സ്വച്ഛതാ ഹി സേവാ ക്യാമ്പയിന് ഐ.ടി.ഐ ക്യാമ്പസിൽ തുടക്കമായി

സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി നാഷണൽ സർവീസ് സ്കീം 110 ൻ്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ ക്യാമ്പസും പരിസരങ്ങളിലും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ബോധവൽക്കരണപരിപാടി സംഘടിപിപ്പിക്കുകയും ചെയ്തു. ശുചീകരണ ദിനാചാരണ പരിപാടി വൈസ് പ്രിൻസിപ്പൽ പീറ്റർ സ്റ്റാലിൻ W A ഉദ്‌ഘാടനം ചെയ്തു. അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ സുജിത്ത് എം എസ് അദ്ധ്യക്ഷനായിരുന്നു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ വിനു പി.ഐ മുഖ്യപ്രഭാഷണം നടത്തി. ബോധവൽക്കരണ ക്ലാസ്സിന് ഇൻസ്ട്രക്ടർ നിഷാദ് ഹമീദ് നേതൃത്വം നൽകി.
ഒക്ടോബർ രണ്ട് വരെയുള്ള ക്യാമ്പയിനിൽ ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്,ലോഗോ പ്രകാശനം,ഗാന്ധി ജീവചരിത്ര ചിത്ര പ്രദർശനം, സ്വച്ഛത റാലി,പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബോധവൽക്കരണ ക്ലാസ്, വൃക്ഷത്തൈ നടിയിൽ, ഡോർ ടു ഡോർ അവയർനസ്സ് ക്യാമ്പയിൻ, സ്വച്ഛത പ്രതിജ്ഞ എന്നിവ സംഘടിപ്പിക്കുന്നു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ ചന്ദ്രൻ പി സി, അനീഷ് മോൻ വോളണ്ടിയർ സെക്രട്ടറി റോബിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.