ജാതി സെൻസസ് നടപ്പാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് കെ പി എം എസ് നേതൃത്വം നൽകുമെന്ന് കെ പി എം എസ് സംസ്ഥാന കമ്മിറ്റി അംഗം സുനീഷ് കുഴിമറ്റം

Sep 16, 2024 - 09:41
 0
ജാതി സെൻസസ് നടപ്പാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് കെ പി എം എസ് നേതൃത്വം നൽകുമെന്ന് കെ പി എം എസ് സംസ്ഥാന കമ്മിറ്റി അംഗം സുനീഷ് കുഴിമറ്റം
This is the title of the web page

കെപിഎംഎസ് കട്ടപ്പന ശാഖയുടെ നേതൃത്വത്തിൽ കട്ടപ്പന പ്രസ്സ് ക്ലബ്ബ് ഹാളിൽ അവിട്ട ദിനാഘോഷം സംഘടിപ്പിച്ചു.കെ പി എം എസ് സംസ്ഥാന കമ്മിറ്റി അംഗം സുനീഷ് കുഴിമറ്റം പരിപാടി ഉത്ഘാടനം ചെയ്തു.

 കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റ് ജാതി നടപ്പാക്കാൻ തയ്യാറാകണം,സംവരണം എന്നത് വെറുംകടലാസിൽ മാത്രം ഒതുങ്ങിപ്പോകുന്നു, തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒക്ടോബർ ആറാം തീയതി കട്ടപ്പനയിൽ ജില്ലാ പ്രവർത്തകയോഗം നടത്തു മെന്നും അതിൽ കെപിഎംഎസ് ജനറൽ സെക്രട്ടറി ശ്രീ പുന്നല ശ്രീകുമാർ പങ്കെടുക്കുമെന്നും ഉത്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വൈസ് പ്രസിഡന്റ് ബാബു എ കെ അധ്യക്ഷത വഹിച്ചു. കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രശാന്ത് രാജു മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ ബിനു കേശവൻ ജന്മദിന സന്ദേശം നൽകി. കെ എസ് എസ് ജില്ലാ സെക്രട്ടറി കെ ആർ രാജൻ, എ കെ സി എച്ച് ജില്ല ജോയിന്റ് സെക്രട്ടറി രാജീവ് രാജു, കെപിഎംഎസ് കട്ടപ്പന ശാഖ പ്രസിഡന്റ് രാജു, ചന്ദ്രിക രാജു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ നഗരസഭയ്ക്കുള്ളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കൗൺസിലർമാരായ പ്രശാന്ത് രാജുവിനെയും ബിനു കേശവനെയും ആദരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow