ഉടുമ്പൻചോല എക്സൈസ് സംഘം ഒന്നര കിലോ ഉണക്ക കഞ്ചാവ് കണ്ടെത്തി

Sep 13, 2024 - 10:53
Sep 13, 2024 - 10:55
 0
ഉടുമ്പൻചോല എക്സൈസ് സംഘം ഒന്നര കിലോ ഉണക്ക കഞ്ചാവ് കണ്ടെത്തി
This is the title of the web page

ഒളിപ്പിച്ച് വച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. രാജാപ്പാറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നിൽ നിന്നും ഒന്നര കിലോ കഞ്ചാവ് ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെയിറ്റിംഗ് ഷെഡിന് പിന്നിലായി ഒരു ബിഗ് ഷോപ്പറിനുള്ളിൽ പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച നിലയിൽ ലഭിച്ചത്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

 തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വനത്തിലൂടെ നടന്ന് വന്ന് കൈമാറ്റം ചെയ്യുന്നതിനായി വച്ചിരുന്നത് ആണ് പിടിച്ചെടുത്തതെന്നാണ് പ്രാഥമിക നിഗമനം. പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചു.പരിശോധനയിൽ AEI മാരായ പ്രകാശ് J, സിജു P T, PO രതീഷ്കുമാർ M R , അനൂപ് K S, ലിജോ ജോസഫ് , അരുൺ മുരളീധരൻ , ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow