ഓണസമ്മാനമായി കുട്ടികൾക്ക് യൂണിഫോം നൽകി ഉപ്പുതറ ലയൺസ് ക്ലബ്

Sep 13, 2024 - 10:28
 0
ഓണസമ്മാനമായി കുട്ടികൾക്ക് യൂണിഫോം നൽകി ഉപ്പുതറ ലയൺസ് ക്ലബ്
This is the title of the web page

ഉപ്പുതറ ലയൺസ് ക്ലബ് നേതൃത്വത്തിൽ ചപ്പാത്ത്, കരിങ്കുളം എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓണസമ്മാനമായി യൂണിഫോം വിതരണം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് 318C യുടെ "കമ്മ്യൂണിറ്റി സർവ്വീസ്" എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരും, പിന്നോക്ക മേഖലയിൽനിന്നും ഉള്ള കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽ പഠിക്കുന്നത് .

 സ്കൂൾ അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് ഉപ്പുതറ ലയൺസ് ക്ലബ് ഭാരവാഹികൾ സ്കൂൾ സന്ദർശിക്കുകയും , ഏതാണ്ട് നൂറിനടുത്തുവരുന്ന കുട്ടികൾക്ക് യൂണിഫോം നൽകുകയും ചെയ്തത്. കരിങ്കുളം എൽ. പി സ്കൂളിൽ നടന്ന പരിപാടി അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെയ്മോൾ ജോൺസൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ലയൻസ് ക്ലബ്ബ് പ്രസിഡന്റ്‌ സജിൻ സ്കറിയ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത്‌ അംഗം ബി.ബിനു മുഖ്യപ്രഭാഷണം നടത്തി. ലയൻസ് ക്ലബ്ബ് ഭാ രവാഹികളായ രാജേഷ് കെ. വിൻസെന്റ്, ബിജു മാത്യു , എം.എ സുനിൽ തുടങ്ങിയവർ സംസാരിച്ചു. ഉപ്പുതറ ലയൻസ് ക്ലബ്ബ് അംഗങ്ങളായ ജോയി സേവ്യർ റെജികുമാർ പി. ജെ, ബാബു മാത്യു, സണ്ണി , ലിജു , രതീഷ് പി.ആർ, എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow