കാഞ്ചിയാർ സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം സംഘടിപ്പിച്ചു

Sep 12, 2024 - 12:50
 0
കാഞ്ചിയാർ സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ  ഓണകിറ്റ് വിതരണം സംഘടിപ്പിച്ചു
This is the title of the web page

സാമൂഹ്യ പ്രവർത്തനവുമായി മുന്നേറുന്ന സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഓണത്തോടനുബന്ധിച്ച് അംഗങ്ങൾക്ക് കിറ്റുകൾ നൽകുന്നത്. അരി മുതൽ എല്ലാ സാധനങ്ങളും അടങ്ങിയ 3000 ത്തിലധികം രൂപയുടെ കിറ്റാണ് 50% സബ്സിഡി നിരക്കിൽ വിതണം ചെയ്തത്. പോക്കറ്റിനോടൊപ്പം തയ്യൽ മെഷീനുകളും വിതരണം ചെയ്തു.

സ്വരാജ് സയൻസ് പബ്ലിക് സ്കൂളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ഇമ്മാനുവേൽ കിഴക്കേത്തലയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പഠനോപകരണം വനിതകൾക്ക് തയ്യൽ മിഷ്യനുകൾ, ലാപ് ടോപ്,കർഷകർക്ക് ജൈവ വളം,കാർഷികോപകരണങ്ങൾ, സ്കൂട്ടറുകൾ, മാലിന്യ സംസ്കരണത്തിനായുള്ള ഇനോക്കുലറുകൾ തുടങ്ങിയവ വിതരണം ചെയ്തതിന് പിന്നാലെയാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിപാടിയിൽ സ്വീഡ് സൊസൈറ്റി കാഞ്ചിയാർ കോ ഓഡിനേറ്റർ ജാൻസി ഷാജി , ജില്ല റീജിയണൽ കോ ഓർഡിനേറ്റർ ബീന സിന്തോൾ , സണ്ണി വെങ്ങാലൂർ , ജോയി ഈഴക്കുന്നേൽ, ബാബു,റോസമ്മ, സിനി ബാബു തുടങ്ങിയവർ സംസാരിച്ചു. ആൻസി തോമസ് , മഞ്ചരി, സിജി, ആൻസി ജോസ്, സുധർമൻ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow