രാജമുടി മാർസ്ലീവാ കോളേജിൻ്റെ ഓണാഘോഷം ഭിന്നശേഷി കുട്ടികളോടൊപ്പം

Sep 12, 2024 - 12:13
 0
രാജമുടി മാർസ്ലീവാ കോളേജിൻ്റെ ഓണാഘോഷം ഭിന്നശേഷി കുട്ടികളോടൊപ്പം
This is the title of the web page

വാത്തിക്കുടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള രാജമുടി, നവജ്യോതി ബഡ്സ് സ്കൂളിൽ വച്ച് മാർസ്ലീവാ കോളേജിലെ സോഷ്യൽ വർക്ക്‌ ഡിപ്പാർട്ട്മെന്റിന്റെയും വോസാർഡിന്റെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ അബ്രാഹാം, രാജമുടി വാർഡ് മെമ്പർ ബിബിൻ മറ്റത്തിൽ, വോസാർഡ് ഫീൽഡ് വർക്ക്‌ ആനിമേറ്റർ മിനി ഷിജു, രാജമുടി എസ്. എച്ച് നവജ്യോതി ചാരിറ്റബിൾ സൊസൈറ്റി പ്രോഗ്രാം കോഡിനേറ്റർ സി. ആൻമേരി എസ്. എച്ച്, മാർ സ്ലീവാ കോളേജ് ബർസാർ ഫാ. ജെയിംസ് പാലക്കാമറ്റത്തിൽ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് എച്ച്. ഒ. ഡി. സിസ്റ്റർ ആൽബി പി. ജെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് അദ്ധ്യാപകരായ ഫാ. ലിബിൻ മനക്കലേട്ട്, മിസ്. മനീഷ മനോജ്‌ എന്നിവരും സന്നിഹിതരായിരുന്നു. സോഷ്യൽ വർക്ക്‌ സ്റ്റുഡൻസിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ ക്രമീകരിച്ച് സമ്മാനങ്ങൾ നൽകുകയും ഓണസദ്യ ഒരുക്കുകയും ചെയ്തത് ഏറെ ആകർഷകമായിരുന്നു. ബഡ്‌സ് സ്കൂൾ ടീച്ചർ സവിത രമേഷ് ഏവർക്കും നന്ദി അർപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow