കട്ടപ്പനയുടെ ഓണാഘോഷവും സാംസ്കാരിക സംഗമവും നാടൻപാട്ടും സെപ്റ്റംബർ 14ന്

Sep 12, 2024 - 11:17
 0
കട്ടപ്പനയുടെ ഓണാഘോഷവും സാംസ്കാരിക സംഗമവും നാടൻപാട്ടും സെപ്റ്റംബർ 14ന്
This is the title of the web page

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 14 ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാംസ്‌കാരിക സംഗമം പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ്മോൻ പ്രതിഭകളെ ആദരിക്കും. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ശുചീകരണ തൊഴിലാളികൾക്കുള്ള ഓണക്കോടി വിതരണം ചെയ്യും.

പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റും കവിയുമായ സുഗതൻ കരുവാറ്റ, കേരള സാഹിത്യ അക്കാദമി അംഗവും കഥാകൃത്തുമായ മോബിൻ മോഹൻ, മാധ്യമ പ്രവർത്തകനും കലാകാരനുമായ എം.സി ബോബൻ, ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ്, ജനറൽ സെക്രട്ടറി എസ്.സൂര്യലാൽ, രക്ഷാധികാരിമാരായ കെ.വി വിശ്വനാഥൻ, ഷാജി നെല്ലിപ്പറമ്പിൽ, സംഘം പ്രസിഡന്റ് ടോമി ആനിക്കാമുണ്ടയിൽ, സംഘം സെക്രട്ടറി ജാക്‌സൺ സ്‌കറിയ തുടങ്ങി വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് മ്യൂസിക്കൽ ട്രീറ്റ്, പായസ വിതരണം എന്നിവയും വൈകിട്ട് 7.30 ന് ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയം തുടിയുടെ നാടൻപ്പാട്ടും അരങ്ങേറും. ഓണാഘോഷത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കുമുള്ള പായസ വിതരണവും നടക്കുമെന്ന് ഫ്രണ്ട്സ് ഓഫ് കട്ടപ്പന രക്ഷാധികാരി കെ.വി വിശ്വനാഥൻ പ്രസിഡന്റ് സിജോ,ജനറൽ സെക്രട്ടറി എസ്.സൂര്യലാൽ, ഭാരവാഹികളായ ടോമി ജോസഫ് ആനിക്കാമുണ്ടയിൽ, സൈജോ ഫിലിപ്പ്, സന്തോഷ് കൂടക്കാട്ട് എന്നിവർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow