സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറയിൽ ഓണകിറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കെ ജെ കിറ്റുകളുകളുടെ വിതണോത്ഘാടനം നിർവ്വഹിച്ചു

Sep 12, 2024 - 10:58
 0
സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറയിൽ ഓണകിറ്റ് വിതരണം ചെയ്തു.  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കെ ജെ കിറ്റുകളുകളുടെ വിതണോത്ഘാടനം  നിർവ്വഹിച്ചു
This is the title of the web page

സാമൂഹ്യ പ്രവർത്തനവുമായി മുന്നേറുന്ന സീഡ് സൊസൈറ്റി ഓണത്തിനും കൈത്താങ്ങാവുന്നു. വിലക്കയറ്റത്താൽ കുടുംമ്പങ്ങൾക്ക് പകുതി വിലയിലാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. അരി മുതൽ പലവ്യജ്ഞന സാധനങ്ങൾ അടങ്ങിയ കിറ്റാണ് 50% സബ്സിഡിയിൽ വിതരണം ചെയ്തത്. 32 ഐറ്റം സാധനങ്ങളാണ് കിറ്റിൽ അടങ്ങിയിട്ടുള്ളത്. 3000 രൂപ വില വരുന്ന സാധനങ്ങൾ 1650 രൂപക്കാണ് വിതരണം ചെയ്തത്.

കുട്ടികൾക്ക് പഠനോപകരണം, വനിതകൾ തയ്യൽ മിഷ്യനുകൾ, കർഷകർക്ക് വളവും കാർഷികോപകരണങ്ങളും വിതരണം ചെയ്തതിന് പിന്നാലെയാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. സീഡ് സൊസൈറ്റി ഉപ്പുതറ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് കിറ്റുകൾ നൽകിയത്. യോഗത്തിൽ സീഡ് ഉപ്പുതറ പ്രസിഡന്റ് ലീലാമ്മ ജോസ് അധ്യക്ഷയായി .സീഡ് കോർഡിനേറ്റർ സിനി ബിജു , സീഡ് പ്രമോട്ടർമാരായ സിനി ജോസഫ്, ഓമന സോദരൻ, ഐബി പൗലോസ്, ആലിസ് ജോസഫ് എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow