ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം രാജയോഗ ധ്യാനകേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു

Sep 10, 2024 - 08:35
Sep 10, 2024 - 09:25
 0
ബ്രഹ്മകുമാരീസ്  ഈശ്വരീയ  വിശ്വവിദ്യാലയം രാജയോഗ ധ്യാനകേന്ദ്രത്തിന്റെ  ഉദ്ഘാടനം നടന്നു
This is the title of the web page

കട്ടപ്പന നിർമലാസിറ്റിയിൽ നിർമാണം പൂർത്തിയാക്കിയ ബ്രഹ്‌മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ രാജയോഗ ധ്യാനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നടന്നു. ഗൃഹ പ്രവേശന ചടങ്ങിനു ശേഷം വെള്ളയാംകുടി സെന്റ് ജോർജ് പാരീഷ് ഹാളിൽ നടന്ന വിശ്വശാന്തി മഹോത്സവം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

വെള്ളയാംകുടി പാരിഷ് ഹാളിൽ നടന്ന ഉദ്ഘാടന യോഗത്തിന് സോണൽ ഡയറക്ടർ രാജയോഗിനി ബ്രഹ്മകുമാരി മീന ബെഹൻ അധ്യക്ഷത വഹിച്ചു. രാജയോഗിനി ബ്രഹ്മകുമാരി മിനി ബെഹൻ ധ്യാന അനുഭവം പങ്കുവച്ചു. ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡൻറ് ആർ. മണിക്കുട്ടൻ, എസ് എൻ ഡി പി മലനാട് യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ , സരസ്വതി വിദ്യാപീഠം ചെയർമാൻ ശ്രീനഗരി രാജൻ, ബിഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. സംഗീത വിശ്വനാഥൻ ,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാർഡ് കൗൺസിലർ ജൂലി റോയ്, പവിത്രൻ വി.മേനോൻ , ബ്രഹ്മകുമാരി ഉഷ ബെഹൻ, ബ്രഹ്മകുമാരി ദിഷ ബെഹൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങളെ ആദരിച്ചു .ഉദ്ഘാടന ഭാഗമായി വരുന്ന വ്യാഴം മുതൽ ദിവസേന 1 മണിക്കൂർ വീതമുള്ള 7 ദിവസത്തെ അടിസ്ഥാന രാജയോഗ ധ്യാനവും നിർമ്മലാസിറ്റി തപസ്യാധാമിൽ സജ്ജമാക്കിയതായി ഭാരവാഹികൾ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow