തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ വാഹനാപകടം ; ഒരാൾ മരിച്ചു

Sep 7, 2024 - 06:35
Sep 7, 2024 - 06:36
 0
തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ വാഹനാപകടം ;  ഒരാൾ മരിച്ചു
This is the title of the web page

കുയിലുമലയ്ക്കും  മീൻമുട്ടിക്കുമിടയിൽ ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്.നെടുങ്കണ്ടം കൂട്ടാർ സ്വദേശി ഷാരിഖ്(17) ആണ് മരിച്ചത്.സഹയാത്രികനായ ബാലഗ്രാം സ്വദേശി അരവിന്ദ് (16) ന് പരിക്കേറ്റു.ഫുട്‌ബോൾ സെലക്ഷനുമായി ബന്ധപ്പെട്ട് നെടുങ്കണ്ടത്തു നിന്നും തൊടുപുഴയിലേക്ക് പോകുമ്പോഴാണ് അപകടം.എതിരെ വന്ന പിക്കപ്പ് വാനിൽ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു.ഇരുവരെയും ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഷാരീഖ് മരണമടഞ്ഞു.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ഇടുക്കി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow