കാഞ്ചിയാർ പള്ളികവലയിൽ റവന്യൂ ഭൂമി വനഭൂമി എന്നാക്കി മാറ്റുവാൻ വില്ലേജ് ആഫീസിലെ രേഖകളിൽ റിസർവ് ഭൂമി എന്നാക്കി കൃത്യമം കാട്ടിയതായി പരാതി

Sep 7, 2024 - 08:13
 0
കാഞ്ചിയാർ പള്ളികവലയിൽ റവന്യൂ ഭൂമി വനഭൂമി എന്നാക്കി മാറ്റുവാൻ വില്ലേജ് ആഫീസിലെ രേഖകളിൽ റിസർവ് ഭൂമി എന്നാക്കി  കൃത്യമം കാട്ടിയതായി പരാതി
This is the title of the web page

കാഞ്ചിയാർ വില്ലേജിലെ ബ്ലോക്ക് നമ്പർ 64 ൽ പെട്ടതും റീ സർവേ നമ്പർ 366/2 ൽ പെട്ടതുമായ നാല് ഹെക്ടർ 83 ൽ ഉൾപ്പെട്ട 12 ഏക്കർ ഭൂമിയിലെ ഉടമസ്ഥാവകാശം വനം വകുപ്പ് കൈവശപ്പെടുത്തുന്നതിനാണ് വില്ലേജ് രേഖയിൽ തിരുത്തൽ വരുത്തിയിട്ടുള്ളത് എന്നാണ് പരാതി.മുൻ എം എൽ എ ആയിരുന്ന വി റ്റി സെബാസ്റ്റ്യന്റെ കാലത്ത് ഗവ.കോളേജ് സ്ഥാപിക്കുവാൻ ഈ ഭൂമിയിൽ മുമ്പ് തറ കല്ലിട്ടിട്ടുള്ളതാണ്.

എന്നാൽ പിന്നീട് ഗവൺമെൻ്റ് കോളേജ് കട്ടപ്പനയിൽ സ്ഥാപിക്കുകയായിരുന്നു., 1969ൽ പട്ടം കോളിനി സ്ഥാപിക്കുന്നതിനായി കമ്പംമെട്ട് നെടുംകണ്ടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടിയിറക്കിയ 100 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേഖല തെരഞ്ഞെടുത്തിരുന്നു .ഇതിന് ശേഷം മിച്ചം വന്ന ഭൂമി വനം വകുപ്പിന് സംരക്ഷണ ചുമതല നൽകി.ഈ സ്ഥലമാണ് രേഖകളിൽ കൃത്രിമം കാട്ടി വനഭൂമിയാക്കി മാറ്റിയിരിക്കുന്നത് . 2018 ന് മുമ്പ് റവന്യൂ ഭൂമി എന്ന് തന്നെയായിരുന്നു വില്ലേജ് രേഖകളിൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ 2019 ന് ശേഷമാണ് വില്ലേജ് രേഖകളിൽ റിസർവ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തൽ വന്നിരിക്കുന്നത് എന്ന് പരാതിക്കാർ പറയുന്നു.ഹൈറേഞ്ചിലെ കാർഷിക ഗ്രാമമായ കാഞ്ചിയാറിലെ വികസനത്തിന് ഇത്തരത്തിലെ നീക്കം പിന്നോട്ട് അടിക്കുമെന്നും മേഖലയെ വനഭൂമിയാക്കാനുള്ള നീക്കത്തിന്റെ ആരംഭം ആണോ ഇതൊന്ന് സംശയിക്കുന്നതായും പരാതിക്കാർ പറയുന്നു.

 അതോടൊപ്പം വില്ലേജ് രേഖകളിൽ വന്നിരിക്കുന്ന തിരുത്തൽ കൂടുതൽ അന്വേഷണങ്ങൾക്ക് വിധേയമാക്കണം. ഭൂമി റവന്യൂ വകുപ്പിന് തിരികെ നൽകി വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും രേഖ തിരുത്തിയത് ആരാണെന്ന് കണ്ടെത്തുകയും വേണം.ഒപ്പം കാഞ്ചിയാറിൽ ഇതേസമയം മറ്റ് ഭൂരേഖ തിരുത്തലുകൾ ഉണ്ടായിട്ടുണ്ടൊയെന്ന് കണ്ടെത്തുകയും അന്വേഷണം വേണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. സംഭവത്തിൽ വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow