ബംഗളൂരുവിൽ അടിമാലി സ്വദേശിയായ യുവാവ് അപകടത്തിൽ മരിച്ചു; ജോ തോമസ് ആണ് മരിച്ചത്
ബംഗളൂരുവിൽ അടിമാലി സ്വദേശിയായ യുവാവ് അപകടത്തിൽ മരിച്ചു.അടിമാലി ആയത്തുപറമ്പിൽ ജോ തോമസ് ആണ് മരിച്ചത്. പണി പൂർത്തീകരിക്കാത്ത ബഹുനില കെട്ടിടത്തിൽ ലിഫ്റ്റ് നിർമ്മിക്കാൻ ഇട്ടിരുന്ന ഭാഗത്തു നിന്ന് താഴേക്ക് വീണാണ് അപകടം സംഭവിച്ചത്.ബംഗളൂരിൽ ഒരു വർഷമായി താമസമാക്കിയ ജോ കെട്ടിടങ്ങളുടെ ഇന്റീരിയൽ ജോലി ചെയ്തു വരികയായിരുന്നു. ജോലിയുടെ ഭാഗമായി അളവെടുക്കാൻ കയറിയതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

