കല്ലാർ ; വൈദ്യുതി ബന്ധം താറുമാറായി; റോഡരികിൽ നിന്നിരുന്ന മുരിക്ക് മരം വൈദ്യുതി ലൈനിലേക്ക് വീണു
കല്ലാർ മാങ്കുളം റോഡിൽ സുകുമാരൻ കടക്ക് സമീപം റോഡരികിൽ നിന്നിരുന്ന മുരിക്ക് മരം ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധം താറുമാറായി. ചുവട് ദ്രവിച്ചിരുന്ന മരം വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. തുടർന്ന് വൈദ്യുതി തൂൺ ഒടിയുകയും മാങ്കുളത്തേക്കുള്ള വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനായുള്ള തുടർനടപടി സ്വീകരിച്ചു.സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും ഭാഗീകമായി അൽപ്പസമയം തടസ്സപ്പെട്ടു.