കട്ടപ്പനയിൽ ഏലത്തിൻ്റെ ശരങ്ങൾ മോഷ്ടിച്ച് കടത്തി; പ്രതികൾ അറസ്റ്റിൽ
വെള്ളിയാഴ്ച പുലർച്ചെ കട്ടപ്പന കടമാക്കുഴി ഭാഗത്തെ തോട്ടത്തിൽ നിന്നും ഏലത്തിൻ്റെ ശരം മോഷ്ടിച്ച പ്രതികളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കടമാക്കുഴി പുത്തൻപുരക്കൽ മണികണ്ഠൻ (35), വടക്കേക്കരയിൽ അനീഷ് തോമസ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തുനിന്ന് മാറി എലക്ക കുലയിൽ നിന്ന് അടർത്തി മാറ്റുന്നത് കണ്ട നാട്ടുകാർ പോലീസിന് വിവരം നൽകുകയായിരുന്നു.



