പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങങ്ങളുടെ ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു

Sep 6, 2024 - 06:12
 0
പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങങ്ങളുടെ ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  ധർണ്ണ സമരം സംഘടിപ്പിച്ചു
This is the title of the web page

പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങളുടെ ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ പി സി സി യുടെ നിർദേശപ്രകാരം സമരങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറ വില്ലേജ് ഓഫിസിനു മുൻപിൽ ധർണ്ണ സമരം സംഘടിപ്പിച്ചത്.മണ്ഡലം പ്രസിഡന്റ് ആർ വരദരാജന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ സമരം ഡി സി സി അംഗം എസ് വനരാജ് ഉത്‌ഘാടനം ചെയ്‌തു.

 മുൻ ഡിസിസി അംഗം പി എസ് വില്യം,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബിജു വട്ടമറ്റം ഷാജു വാക്കോട്ടിൽ, സോളമൻ, പി എസ് രാഘവൻ, സണ്ണി നടക്കോട്ടയിൽ ,പി എൽ ആൻറണി മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് താമരപ്പിള്ളി മണ്ഡലം വൈസ് പ്രസിഡന്റ് മാരായ  ബാബു താമരപള്ളി ,റെജി കണ്ടനാലിൽ, എം മോഹനൻ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീതാ വരതരാജൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇന്ദിര  രാഘവൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇസ്മയിൽ മണ്ഡലം ഭാരവാഹികൾ വാർഡ് പ്രസിഡന്റ്മാർ  ബൂത്ത് പ്രസിഡന്റ്മാർ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow