വിദ്യാഭ്യാസ വായ്പ : അപേക്ഷ ക്ഷണിച്ചു

Sep 6, 2024 - 09:40
 0
വിദ്യാഭ്യാസ വായ്പ : അപേക്ഷ ക്ഷണിച്ചു
This is the title of the web page

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് 4-5 വർഷ തിരിച്ചടവ് കാലാവധിയിൽ 4-9% പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്.

മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസ് ന് 4-5% പലിശ നിരക്കിൽ 3 കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കൾക്ക് 10 ലക്ഷം രൂപ വരെ ലഭ്യമാവുന്നതാണ്. 'www.kswdc.org' എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ഇടുക്കി ജില്ലാ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16നും 32-നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് 5 വർഷ തിരിച്ചടവ് കാലാവധിയിൽ 3-8% പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ നൽകുന്നത്. അപേക്ഷകൾക്കും വിശദവിവരങ്ങൾക്കും :0486-2291478

What's Your Reaction?

like

dislike

love

funny

angry

sad

wow