മലനാടിന്റെ മാമാങ്കമായ രാജകുമാരി ഫെസ്റ്റിന് തിരിതെളിഞ്ഞു. ഈ മാസം 22 വരെ രാജകുമാരി പഞ്ചായത്ത് മിനി സ്റ്റേഡിയം കുരുവിളാസിറ്റിയിലാണ് ഫെസ്റ്റ് നടക്കുന്നത്

Sep 1, 2024 - 08:09
 0
മലനാടിന്റെ മാമാങ്കമായ രാജകുമാരി  ഫെസ്റ്റിന് തിരിതെളിഞ്ഞു. ഈ മാസം 22 വരെ രാജകുമാരി പഞ്ചായത്ത് മിനി സ്റ്റേഡിയം കുരുവിളാസിറ്റിയിലാണ്
ഫെസ്റ്റ് നടക്കുന്നത്
This is the title of the web page

2023 -ൽ രാജാക്കാട് നടന്ന ഫെസ്റ്റിന് ശേഷം മലനാടിന്റെ മാമാങ്കത്തിന് ഈ വർഷം രാജകുമാരിയിൽ തിരിതെളിഞ്ഞിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധികൾ തരണം ചെയ്ത് ആഘോഷങ്ങൾക്ക് ഒരുങ്ങിയിരിക്കുകയാണ് കാർഷിക ഗ്രാമമായ രാജകുമാരി. ഇന്ന് മുതൽ 22ാം തീയതി വരെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

 രാജകുമാരി പഞ്ചായത്ത് മിനി സ്റ്റേഡിയം കുരുവിളസിറ്റിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഉടുമ്പൻചോല എം എൽ എ എം എം മണി നിർവ്വഹിച്ചു. ജനങ്ങളുടെ കൂട്ടായ്മ്മ വർധിപ്പിക്കുന്നതിനും ,വികസനത്തിനും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഇത്തരം ഫെസ്റ്റുകൾ ഉപകാരപ്പെടുമെന്ന് എം എം മണി പറഞ്ഞു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ കമ്പനിയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത് 'കാർണിവെൽ ,കലാപരിപാടികൾ, വിവിധ സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിട്ടുണ്ട്.  രാജകുമാരി ഫെസ്റ്റ് ആരംഭിച്ചതോടെ രാജകുമാരിയുടെയും സമീപ പഞ്ചായത്തുകളുടെയും വ്യാപാര ടുറിസം മേഖലക്ക് ഉണർവ്വേകുമെന്നാണ് പ്രതിക്ഷ .

What's Your Reaction?

like

dislike

love

funny

angry

sad

wow