രാജകുമാരി ദൈവമാതാ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിനും, മാതാവിൻ്റെ പിറവി തിരുനാളിനും കൊടിയേറി.ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു

Sep 1, 2024 - 07:40
 0
രാജകുമാരി ദൈവമാതാ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിനും, മാതാവിൻ്റെ പിറവി തിരുനാളിനും കൊടിയേറി.ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു
This is the title of the web page

ഇടുക്കി രൂപതയിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിൽ സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെ തീയതികളിൽ നടത്തപ്പെടുന്ന എട്ടുനോമ്പ് ആചരണത്തിനും, മരിയൻ തീർത്ഥാടനത്തിനും, പരിശുദ്ധ അമ്മയുടെ പിറവി തിരുനാളിനും തുടക്കമായി. ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ കൊടിയേറ്റിയതോടെയാണ് തിരുന്നാളിന് തുടക്കമായത്.സെപ്റ്റംബർ ഒന്നു മുതൽ 8 വരെ തീയതികളിലായി വിശുദ്ധ കുർബാന,സന്ദേശം, പ്രദക്ഷിണം, ജപമാല തുടങ്ങിയവയും ഏഴാം തീയതി രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ നിന്ന് രാജകുമാരി മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് നാലാമത് ഇടുക്കി രൂപത മരിയൻ തീർത്ഥാടനവും നടത്തപ്പെടും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൂന്നാം ദിനത്തിൽ അഞ്ചുമണിക്ക് കൊല്ലം രൂപത മെത്രാൻ പോൾ ആന്റണി മുല്ലശ്ശേരി ആഘോഷമായ പൊന്തിഫിക്കൽ കുർബാനയും നിർവഹിക്കും. ഏഴാം ദിവസം രാവിലെ 10 മണിക്ക് രാജാക്കാട് ക്രിസ്തുരാജ് ഫെറോന പള്ളിയിൽ നിന്നും രാജകുമാരി മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് നാലാമത് ഇടുക്കി രൂപത മരിയൻ തീർത്ഥാടനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നലിന്റെ നേതൃത്വത്തിൽ നടത്തപ്പെടും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജകുമാരി പള്ളിയിൽ തീർത്ഥാടനം എത്തിയശേഷം ഉച്ചയ്ക്ക് 1 30 ന് സീറോ മലബാർ ക്യൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ആഘോഷമായ പൊന്തിഫിക്കൽ കുർബാന അർപ്പിക്കും. അന്നേദിവസം വൈകിട്ട് നാലുമണിക്ക് ആഘോഷമായ വിശുദ്ധ കുർബാന തുടർന്ന് ആറ് മുപ്പതിന് രാജകുമാരി ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണവും എട്ടാം ദിവസം 11 മണിക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ആഘോഷമായ പൊന്തിഫിക്കൽ കുർബാനയും അർപ്പിക്കും. സെപ്റ്റംബർ 15ന് എട്ടാമിട തിരുനാളും നടത്തപ്പെടും.ഇടവക വികാരി എബ്രഹാം പുറയാറ്റ്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മാതാളിക്കുന്നേൽ, ഫാ. ജെഫിൻ എന്നിവർ നേതൃത്വം നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow