പീരുമേട് പാമ്പനാറ്റിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിൽ ഡീസൽ അടിക്കുന്നതിനിടെ ഡിസ്പെൻസറിന്റെ നോസിൽ പിക്കപ്പ് വാഹനത്തിൻ്റെ ടയറിൽ കുടുങ്ങി അപകടം

Aug 24, 2024 - 10:05
 0
പീരുമേട് പാമ്പനാറ്റിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിൽ ഡീസൽ അടിക്കുന്നതിനിടെ ഡിസ്പെൻസറിന്റെ നോസിൽ പിക്കപ്പ് വാഹനത്തിൻ്റെ ടയറിൽ കുടുങ്ങി അപകടം
This is the title of the web page

പീരുമേട് പാമ്പനാറ്റിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിൽ ഡീസൽ അടിക്കുന്നതിനിടെ ഡിസ്പെൻസറിന്റെ നോസിൽ പിക്കപ്പ് വാഹനത്തിൻ്റെ ടയറിൽ കുടുങ്ങി അപകടം.ഡ്രൈവർ പിക്കപ്പ് വാഹനം മുന്നോട്ടെടുത്തതോടെ ഡിസ്പെൻസർ മിഷ്യൻ നിലംപൊത്തി. പീരുമേട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പീരുമേട് പാമ്പനാറിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിൽ ഡീസൽ അടിക്കാൻ എത്തിയ പിക്കപ്പ് വാഹനത്തിൻ്റെ ടയറിൽ ഡിസ്പെൻസർ മിഷന്റെ നോസിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. നോസിൽ കുടുങ്ങിയ വിവരം അറിയാതെ വാഹനം മുൻപോട്ട് എടുത്തതോടെ ഡിസ്പെൻസർ മിഷ്യൻ നിലം പൊത്തുകയായിരുന്നു. പമ്പ് ഉടമകൾ അറിയിച്ചതിനെ തുടർന്ന് പീരുമേട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow