കുഴിത്തൊളു ദീപ ഹൈസ്കൂളിലെ 2022 - 24 ബാച്ചിലെ NCC കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു

കുഴിത്തൊളു ദീപ ഹൈസ്കൂളിലെ 2022 24 ബാച്ചിലെ NCC കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ഇടുക്കി ജില്ല സബ് കളക്ടർ ഡോ : അരുൺ എസ് നായർ മുഖ്യാത്ഥിയായി സല്യൂട്ട് സ്വീകരിച്ചു.NCC 33K നെടുംകണ്ടം ബറ്റാലിയനിന്നും ലെഫ്റ്റനന്റ് ഹർദീപ് സിംഗ് കുട്ടികളെ അഭിനന്ദിച്ചു സംസാരിച്ചു. പരേഡ് കമാണ്ടർ സർജറ്റ് ബിയോ ബിനോയി പരേഡ് നയിച്ചു.
കോർപ്പറൽ അഭിനവ് വിനോദിൻ്റെ നേതൃതത്തിൽ വിശിഷ്ടാരിഥിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ ആവേശവും ദേശസ്നേഹവും നിറഞ്ഞു തുളുമ്പുന്ന മാർച്ച് പാസ്റ്റ് നടന്നു . ഗാര്‍ഡ് സല്യൂട് , റിവ്യു ഓർഡർ മാർച്ച് , ഫ്ലാഗ് സല്യൂട്ട് , തുടങ്ങി സൈന്യത്തിന്റെ പാസിംഗ് ഔട്ട് പരേഡിലെ വിവിധ പ്രകിയകൾ പരേഡിൽ നടന്നു .
സ്കൂൾ ഹെഡ് മാസ്റ്റർ ഫിലിപ്പ് സെബാസ്റ്യൻ സ്വാഗതം ആശംസിച്ചു. എ എൻ ഒ ജസ്റ്റിൻ ജോസ് ആഗസ്റ്റിൻ സേനാംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.