വയനാടിന് കൈത്താങ്ങായി ജീവനോപാധിയായ ആടിനെ നൽകി ദമ്പതികൾ
വയനാട്ടിൽ ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിന്റെ ധനശേഖരണാർത്ഥം ഏലപ്പാറ ചെമ്മണ്ണ് കുന്നുംപുറത്ത് വീട്ടിൽ സുരേഷ് കുമാർ , ഓമന ദമ്പതികൾ അവരുടെ ജീവനോപാധിയായ ആടിനെ DYFI സംസ്ഥാന കമ്മിറ്റി അംഗം ബി അനുപിന് കൈമാറി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പി പി പ്രശാന്ത്, പി കെ എസ് ഏരിയ സെക്രട്ടറി വി പി സുരേഷ്, ഡിവൈഎഫ്ഐ മേഖല ട്രഷറർ ശ്രീഹരി എസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആടിനെ കൈമാറിയത്.



