അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ ക്ഷേത്രം മേൽശാന്തിയ്ക്ക് മർദ്ദനം. തലക്ക് കുത്തേറ്റ മാട്ടുക്കട്ട നടത്തുകത്ത് അനിൽ കുമാർ കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിൽ

ഇന്നലെ വൈകിട്ടാണ് സംഭവം. ഹരിതിർത്ഥപുരം ക്ഷേത്രം മേൽശാന്തി അനിൽകുമാർ ക്ഷേത്ര പൂജ കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് വിളിച്ച് വരുത്തി മർദ്ദിച്ചത് . വീട്ടുസാധനങ്ങൾ വാങ്ങാൻ മാട്ടുക്കട്ട ടൗണിൽ ശാന്തിവ ഇരുചക്ര വാഹനം നിർത്തവെ ഇരുമേടയിൽ സണ്ണി എന്ന ആൾ ശാന്തിയെ അവരുടെ സംഘം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ഈ സമയം ഇരുട്ടിൽ ഒളിച്ച് നിൽക്കുകയായിരുന്ന മാട്ടുക്കട്ട ആപ്കോസ് മുൻ പ്രിസിഡൻ്റ് കൂടിയായ കൂനംപാറയിൽ വാവച്ചൻ എന്ന ആൾ മുറിയിൽ എത്തി ശാന്തിയെ മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനിൽ കുമാറിനെ സണ്ണി പിടിച്ച് നിർത്തുകയും വാവച്ചൻ കുത്തുകയുമായിരുന്നു. തുടർന്ന് ഓടി മുറിക്ക് പുറത്തിറങ്ങിയ അനിൽ കുമാർ മുറി പുറത്ത് നിന്ന് പൂട്ടി രക്ഷ പെടുകയായിരുന്നു .നാട്ടുകാരാണ് ശാന്തിയെ ആശുപത്രിയിൽ എത്തിച്ചത്. തലയിലേറ്റ മുറിവിൽ നാല് കുത്തികെട്ടുണ്ട്.
ശരീരത്തിൻ്റെ പല ഭാഗത്തും ചതവും മുറിവും ഏറ്റതായും അനിൽകുമാർ പറഞ്ഞു. ശാന്തിയുടെ ഭാര്യ മാട്ടുക്കട്ട ആപ്കോസ് സൊസൈറ്റിയിലെ ജീവനക്കാരിയാണ്. പ്രസിഡൻ്റായിരുന്നപ്പോൾ വാവച്ചൻ വനിതയായ തന്നോട് പലവട്ടം മോശമായി പെരുമാറിയിരുന്നതായി അനിൽ കുമാറിൻ്റെ ഭാര്യ പറഞ്ഞു. ഇത് സംബന്ധിച്ച് ഇവർ പോലീസിൽ പരാതിയും നൽകിയിരുന്നു.ഇതാണ് വൈരാഗ്യമുണ്ടാവാൻ കാരണമെന്നാണ് അനിൽ കുമാർ പറയുന്നത്. ശാന്തിയെ മർദ്ദിക്കുകയും കുഞ്ഞിപ്പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.