കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ സദ്ഭാവന യാത്ര നടത്തി
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ സദ്ഭാവന യാത്ര നടത്തി. ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ചാണ് സദ്ഭാവന യാത്ര സംഘടിപ്പിച്ചത്. 'സേവ് ഡെമോക്രസി സേവ് ഇന്ത്യ ' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പരിപാടി.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. ഇടുക്കി കവലയിൽ നിന്ന് ആരംഭിച്ച് കട്ടപ്പന ഗാന്ധി സ്ക്വയറിൽ സദ്ഭാവന യാത്ര സമാപിച്ചു. ശുദ്ധ വിദ്യാഭ്യാസത്തിന് സംഘടിത മുന്നേറ്റം എന്നതാണ് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ മുദ്രാവാക്യം.