ഇരട്ടയാറിലും ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. ഇരട്ടയാർ റോസ് വാലി ഭാഗത്താണ് കാട്ടുപോത്തിനെ കണ്ടത്.
ഇരട്ടയാറിലും ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. ഇരട്ടയാർ റോസ് വാലി ഭാഗത്താണ് കാട്ടുപോത്തിനെ കണ്ടത്.രാവിലെയാണ് ഇരട്ടയാർ ടൗണിന് സമീപം കാട്ടുപോത്തിനെ കണ്ടത്. ഉപ്പുകണ്ടം ഭാഗത്തും നിന്നുമാണ് ഇത് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.പിന്നീട് കാട്ടുപോത്ത് അയ്യമലപ്പടി ഭാഗത്തേക്ക് പോയി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മേഖലയിൽ കാട്ടുപോത്തിൻ്റെ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്.

