മലയാളത്തിന്റെ മാതൃത്വത്തിന് മലനാടിന്റെ ആദരവ് ;ആഗസ്റ്റ് 6 ചൊവ്വാഴ്ച
വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് മാതൃത്വത്തിന്റെ അമൃത് ചുരന്ന ഉപ്പുതറ സ്വദേശി ഭാവനസജിനും കുടുംബത്തിനും ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കുന്നു.ആഗസ്റ്റ് 6 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്സൺ ശ്രീമതി ബീനാടോമി ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ ആദരവ് സമര്‍പ്പിക്കും.
ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ കട്ടപ്പനയിലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കള്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവവര്‍ പങ്കെടുക്കുമെന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഭാരവാഹികള്‍ അറിയിച്ചു.