മുല്ലപ്പെരിയാർ ഡാം ഡിക്കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കുക എന്ന ആവശ്യമുന്നയിച്ച് സമർപ്പിക്കുന്ന പെറ്റീഷന് 20 ലക്ഷം ആളുകളുടെ ഒപ്പ് ശേഖരണത്തിനായി "മുല്ലപ്പെരിയാർ മുതൽ കാശ്മീർ വരെ "എന്ന രണ്ട് യുവാക്കളുടെ ബൈക്ക് യാത്രയ്ക്ക് വണ്ടിപ്പെരിയാറിൽ തുടക്കമായി

Aug 5, 2024 - 10:34
 0
മുല്ലപ്പെരിയാർ ഡാം ഡിക്കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കുക എന്ന ആവശ്യമുന്നയിച്ച് സമർപ്പിക്കുന്ന പെറ്റീഷന് 20 ലക്ഷം ആളുകളുടെ ഒപ്പ് ശേഖരണത്തിനായി "മുല്ലപ്പെരിയാർ മുതൽ കാശ്മീർ വരെ "എന്ന രണ്ട് യുവാക്കളുടെ ബൈക്ക്  യാത്രയ്ക്ക് വണ്ടിപ്പെരിയാറിൽ തുടക്കമായി
This is the title of the web page

തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായി ബ്രിട്ടീഷ് ഭരണകാലത്ത് പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണം പൂർത്തീകരിച്ചിട്ട് 128 വർഷങ്ങൾ പിന്നിടുകയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി കേണൽ ജോൺ പെന്നിക്ക്വിക്ക് തന്നെ ഡാമിന്റെ കാലാവധി 50 വർഷമാണെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ 128 വർഷം പിന്നിടുന്ന മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ പരാതി നൽകുകയും ഇത് ഏറെ വിവാദങ്ങൾക്ക് വഴിതിരിച്ച് ഇപ്പോഴും തർക്കത്തിൽ തുടരുകയുമാണ് . ഈ സാഹചര്യത്തിലാണ് സേവ് കേരള ബ്രിഗേഡിയർ പ്രസിഡന്റ് അഡ്വക്കേറ്റ് റസൽ ജോയ് മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്തുകൊണ്ട് തമിഴ്നാട് ജനതയ്ക്ക് ജലവും ലഭ്യമാക്കി പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പെറ്റീഷൻ ഫയൽ ചെയ്തിരിക്കുന്നത്. അഡ്വക്കറ്റ് റസ്സൽ ജോയിയുടെ ഈ പെറ്റീഷനിലേക്ക് 20 ലക്ഷം പേരുടെ ഒപ്പുശേഖരണം ലക്ഷ്യമിട്ടുകൊണ്ടാണ് രണ്ട് യുവാക്കൾ മുല്ലപ്പെരിയാർ മുതൽ കാശ്മീർ വരെ ഒപ്പ് ശേഖരണ ബൈക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച ബൈക്ക് യാത്ര വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

തമിഴ്നാട് കേരള അന്തർസംസ്ഥാന സാഹോദര്യം നിലനിർത്തിക്കൊണ്ടുതന്നെ മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം കാണണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഏതൊരു വ്യക്തികളുടെയും ജീവിത അഭിലാഷമാണ് ഹിമാലയ സന്ദർശനം എന്നും . ഇതിനായി നമ്മൾ ജീവനോടെ ഇരുന്നാൽ മാത്രമേ ഇത് സാധിക്കുകയുള്ളൂ എന്നും . കേരളത്തിലെ ആറ് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് തങ്ങൾ ഈ ബൈക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത് എന്നും ഒപ്പ് ശേഖരണത്തിനായി എല്ലാവരുടെയും സഹകരണംബൈക്ക് യാത്രികരായ യുവാക്കൾ പറയുന്നു.

ഡീക്കമ്മീഷൻ മുല്ലപ്പെരിയാർ സേവ് കേരളാ എന്ന മുദ്രാവാക്യമുയർത്തി മുല്ലപ്പെരിയാർ To കാശ്മീർ യാത്ര പന്ത്രണ്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ് കിലോമീറ്റർ ബൈക്ക് യാത്ര നടത്തുന്ന യുവാക്കൾക്ക് ആശംസകൾ അറിയിച്ച് മൊബൈൽ ക്യൂ ആർ കോഡ് വഴി ആദ്യ ഒപ്പുകൾ നൽകിയാണ് യുവാക്കളെയാത്ര അയച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow