കുമളി- ആനവിലാസം-കട്ടപ്പന റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി വൻമരങ്ങൾ
കുമളി- ആനവിലാസം-കട്ടപ്പന റോഡിൽ കടമാക്കുഴിക്ക് സമീപം വലിയ മരത്തിൻ്റെ ശിഖരം ഒടിഞ്ഞ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പല തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. മഴ കനത്ത സാഹചര്യത്തിൽ മരം വെട്ടി മാറ്റണമെന്ന് ബിജെപി വള്ളക്കടവ് ഏരിയ പ്രസിഡൻ്റ് സുമേഷ് ആവശ്യപ്പെട്ടു. എന്നാൽ ദേശീയപാതാ വിഭാഗം അധികൃതരാണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടതെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. പ്രശ്നത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.

